ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു.
തിരുവനന്തപുരം:സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ കമ്പനികൾ ഉപയോഗിക്കാൻ കഴിയാത്തതും,വാറണ്ടിയിൽ വരുന്ന ടയറുകളും സ്ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം കമ്പനികളുടെ പേരുകളും, മോഡലുകളും ചെത്തി മാറ്റിയും അറ്റകുറ്റപ്പണികൾ ചെയ്തും പുതിയ ടയറുകൾ ആണെന്ന വ്യാജേനയും വിലക്കുറവിന്റെ മറവിലും ഇടനിലക്കാർ വ്യാപകമായി വിപണിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഗുണനിലവാരമില്ലാത്ത വ്യാജ ടയറുകൾ ഉപയോഗിക്കുന്നത് വഴി ടയറുകൾ പൊട്ടിയുണ്ടാകുന്ന റോഡപകടങ്ങൾക്കും, വൈബ്രേഷൻ മൂലം വാഹനകളുടെ ബിയറിങ്ങുകൾ, സ്റ്റിയറിംഗ് റാക്ക്, സസ്പെൻഷൻ, മറ്റു മെക്കാനിക്കൽ ഭാഗങ്ങൾ എന്നിവ വരെ കംപ്ലയിന്റ് വരാനുള്ള സാധ്യത കൂടുതലാണ്. സാധാരണക്കാരാണ് പലപ്പോഴും ഇത്തരം ടയറുകൾ വാങ്ങിച്ച് കെണിയിൽപ്പെടുന്നത്. മഴക്കാലങ്ങളിൽ വരയിട്ടതും ഉപയോഗശൂന്യമായതുമായ
ഇത്തരം ടയറുകൾ ഉപയോഗിക്കുന്നത്
അപകടങ്ങളെ ക്ഷണിച്ചുവരുത്തുമെന്നും,
പുതിയ നാഷണൽ ഹൈവേകൾ വരുമ്പോൾ സ്പീഡ് കൂടുന്നതോടെ ചൂട് കൂടാനും ഗുണമേന്മയില്ലാത്ത ഇത്തരം ടയറുകൾ പൊട്ടാനും അപകടങ്ങൾ സംഭവിക്കാനും ഉള്ള സാധ്യതയുണ്ടെന്നും
TDAAK ടയർ ഡീലേഴ്സ് & അലൈൻമെന്റ് അസോസിയേഷൻ, കേരള അറിയിച്ചു. ജിഎസ്ടി ഇല്ലാതെ വിൽക്കുന്ന വ്യാജ ടയറുകളുടെ വരവ് മൂലം സർക്കാരിന് കിട്ടേണ്ട ജി എസ് ടി തുകയിൽ വരെ വൻ ഇടിവ് വന്നിട്ടുള്ളതായും ഇത് നിർത്തലാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും അസോസിയേഷൻ പ്രസിഡൻറ് സി കെ ശിവകുമാർ, സെക്രെട്ടറി ഷാജഹാൻ. എച്, ട്രഷറർ ശിവപ്രകാശ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
( പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്)
പി.ആർ.
സുമേരൻ .
9446190254
തിരുവനന്തപുരം:സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ കമ്പനികൾ ഉപയോഗിക്കാൻ കഴിയാത്തതും,വാറണ്ടിയിൽ വരുന്ന ടയറുകളും സ്ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം കമ്പനികളുടെ പേരുക...
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.കാലാവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളെ ...
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.കാലാവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളെ ...
തിരുവന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷ് പൊലീസിൽ കീഴടങ്ങി. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയിൽ സുകാന്ത് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പൊലീസിൽ കീഴടങ്ങിയത്.
<br>
<br>
...
തിരുവനന്തപുരം മംഗലപുരത്ത് കുത്തേറ്റയാൾ മരിച്ചു. തോന്നയ്ക്കൽ പാട്ടത്തിൻകര സ്വദേശി താഹയാണ് (67) കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
<br>
<br>
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം ഉണ്ടായത്. താഹയെ കൊലപ്പെടുത്താനായി സമീ...
കോഴിക്കോട് മുൻ എം എൽ എ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. കെ കെ രാകേഷിന്റെ ഒഴിവിലാണ് നിയമനം.
തിരുവനന്തപുരത്ത് അഭിഭാഷകയെ മർദി ച്ച കേസിലെ പ്രതി ബെയിലിൻ ദാസിനെ റിമാൻഡ് ചെയ്തു. ഈ മാസം 30 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ബെയിലിൻ്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ബെയിലിൻ ദാസിനെതിരെ ഒരു വകുപ്പ് കൂടി ഇന്ന് ചുമത്തിയിരുന്നു. മർദ്ദിച്ച് ...
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വനിതാ അഭിഭാഷകയ്ക്ക് ഒപ്പമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയുട...
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. സീനിയർ അഭിഭാഷകൻ ബെയ്‌ലിനാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയെ അതിക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ, യുവതിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. അഭിഭാഷക നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ...
തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേദൽ ജെൻസന്‍ രാജയ്ക്ക് ജീവപര്യന്തവും 15 ലക്ഷം പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി 6 ജഡ്ജി വി വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധി...
നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജെൻസൺ രാജക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി 6 ജഡ്ജി വി വിഷ്ണുവാണ് ശിക്ഷ പ്രഖ്യാപിക്കുക. കഴിഞ്ഞദിവസം കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.
നാടിനെ നടുക...
തിരുവനന്തപുരം: നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേഡല്‍ ജെന്‍സന്‍ രാജയാണ് കേസിലെ ഏകപ്രതി. ജഡ്ജി കെ വി വിഷ...
ഇലകമൺ വിളപ്പുറം ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ്(19) ആണ് മരിച്ചത്. രാത്രി 8 മണിയോടെ ഉണ്ടായ മിന്നലിലാണ് അപകടം ഉണ്ടായത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്...
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം. കേരളത്തിന്‍റെ സ്വപ്നം യാഥാർത്ഥ്യമായി. ഇന്ത്യയിലെ ഏക മദർപോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് ജനസാഗര...
കേരളക്കരയുടെ ഏറ്റവും വലിയ സ്വപ്ന പദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിച്ചുകൊണ്ടാണ് തുറമുഖം കമീഷനി...
തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ മാമം പാലത്തിനു സമീപമാണ് തീപിടിത്തം ഉണ്ടായത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസിനാണ് തീപിടിച്ചത്. ടയറിന് തീപിടിച്ചതോടെ ബസ് ഭ...