Thiruvananthapuram / 2025-04-14 01:14:30

നെയ്യാറ്റിന്‍കര ഗോപന്റെ മരണം; കേസ് അവസാനിപ്പിക്കുകയാണെന്ന് പൊലീസ്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുകയാണെന്ന് പൊലീസ്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്വാഭാവിക മരണമാണ് എന്നായിരുന്നു കണ്ടെത്തല്‍. നിലവില്‍ ലഭ്യമായ ഫലങ്ങളിലൊന്നും അസ്വഭാവികതയില്ല. ശാസ്ത്രീയ പരിശോധനാഫലം കൂടി ലഭിച്ചാല്‍ പൊലീസ് കേസ് അവസാനിപ്പിക്കും. ശാസ്ത്രീയ പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. കേസ് അവസാനിപ്പിക്കുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇക്കഴിഞ്ഞ ജനുവരിയിലാണ് നെയ്യാറ്റിൻകര സ്വദേശി ഗോപൻ മരിക്കുന്നത്. അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വാർത്തയാകുന്നത്. അസുഖബാധയെ തുടർന്ന് കിടപ്പിലായിരുന്ന ഗോപന്റെ മരണം സംഭവിച്ചതിന് പിന്നാലെ വീടിന് സമീപം ഇവർ തന്നെ സ്ഥാപിച്ച ക്ഷേത്രത്തിനോട് ചേർന്ന് സ്ലാബിട്ട് മൂടുകയായിരുന്നു. ഇതിന് പിന്നാലെ അച്ഛൻ സമാധിയായെന്ന് കാണിച്ച്‌ ഒരു ബോർഡും സ്ഥാപിച്ചു. നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് സ്ലാബ് നീക്കി ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഹൃദയധമനികളില്‍ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്, മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകള്‍ അടക്കം പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ശരീരത്തിലുളള ചതവുകള്‍ മരണകാരണമായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കിയത്.

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------
Thiruvananthapuram / Jun 08, 2025
ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു.

തിരുവനന്തപുരം:സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ കമ്പനികൾ ഉപയോഗിക്കാൻ കഴിയാത്തതും,വാറണ്ടിയിൽ വരുന്ന ടയറുകളും സ്ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം കമ്പനികളുടെ പേരുക...

Kottayam / Jun 02, 2025
പാലാ ടൗണിൽ ഡ്രൈ ഡേയിൽ മദ്യവിൽപ്പന; വ്യാപാരിയെ അറസ്റ്റ് ചെയ്തു.

പാലാ :ഡ്രൈ ഡേയിൽ മദ്യ വില്പന നടത്തിയതിന് പാലാ പഴയ ബസ് സ്റ്റാന്റിന് എതിർവശത്തുള്ള സെൻട്രൽ സ്റ്റോഴ്സ് ഉടമ അന്തീനാട് കല്ലോലിക്കൽ തോമസ് കെ.ജെ യെ എക്സൈസ് അറസ്റ്റ് ചെയ്തു . ഇയാളിൽ നിന്നും അഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തി

Idukki / Jun 02, 2025
ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നും 1.442 കിലോഗ്രാം കഞ്ചാവ് പിടികൂടി

ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ. Tയുടെ നേതൃത്വത്തിൽ ചേലച്ചുവട് -കഞ്ഞിക്കുഴി ഭാഗത്തു നടത്തിയ പരിശോധനയിൽ 𝟏.𝟒𝟒𝟐 കിലോഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് ഇടുക...

Alappuzha / Jun 01, 2025
പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളില്‍ നടന്ന സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

Palakkad / Jun 01, 2025
പാലക്കാട് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ.

പാലക്കാട്: കോങ്ങാട് നിന്ന് 1.3 കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയിലായി. തൃശൂർ ഏങ്കക്കാട് സ്വദേശിനി സരിതയുംപാലക്കാട് മങ്കര സ്വദേശി സുനിലുമാണ് പിടിയിലായത്. സ്‌കൂൾ കാലഘട്ടം മുതൽക്കേ സുഹൃത്തുക്കളായിരുന്നു. കേറ്ററിങ് ബിസിനസ് മറയാക്കിയായിരുന...

Idukki / Jun 01, 2025
14 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തു.

ലോൺട്രി മാട്ടുപ്പെട്ടി ലയത്തിൽ താമസിക്കുന്ന കൈലാസത്തിൽ നിഖിൽ നിക്സനെ ( 18 )യാണ് സിഐ. ജോയി മാത്യൂ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എന്നാൽ പെൺകുട്ടി ശാരീരിക പീഡനത്തിന് ഇരയായെന്...

Kerala / May 31, 2025
പ്രളയ സാധ്യത മുന്നറിയിപ്പ്.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

ഓറഞ്ച് അലർട്ട്

പത്തനംതിട്ട: മണിമല (തോന്ദ്ര...

Malappuram / May 31, 2025
നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജ് മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരളാ കോൺഗ്രസ് ബി മുൻ നേതാവാണ് അഡ്വ...

Thiruvananthapuram / May 31, 2025
കെട്ടിടങ്ങൾക്കും സ്കൂൾ ബസുകൾക്കും ഫിറ്റ്നസ് നിർബന്ധം.

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.കാലാവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളെ ...

Thiruvananthapuram / May 31, 2025
കെട്ടിടങ്ങൾക്കും സ്കൂൾ ബസുകൾക്കും ഫിറ്റ്നസ് നിർബന്ധം.

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.കാലാവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളെ ...

Kerala / May 31, 2025
വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം.

പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂൺ 15 വരെ  അപേക്ഷ സമർപ്പിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകുന്നത്. അർഹരായ കാർഡുടമകൾ  ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ...

Malappuram / May 31, 2025
പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു.

മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്ര...

Malappuram / May 31, 2025
കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി അമ്മ മരിച്ചു; സംഭവം മകളുടെ വിവാഹത്തലേന്ന്

മലപ്പുറം: മലപ്പുറം താനാളൂരിൽ കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. താനാളൂർ സ്വദേശി സൈനബ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ചായക്കൊപ്പമായിരുന്നു സൈനബ കപ്പ് കേക്ക് കഴിച്ചിരുന്നത്.

ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്...

Thiruvananthapuram / May 26, 2025
ഐ ബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് കീഴടങ്ങി.

തിരുവന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷ് പൊലീസിൽ കീഴടങ്ങി. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയിൽ സുകാന്ത് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പൊലീസിൽ കീഴടങ്ങിയത്.

Kottayam / May 26, 2025
ധൃതഗതിയിൽ അപകട വഴി ശരിയാക്കി ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ്.

ഉയർന്ന കോൺക്രീറ്റ് തിട്ട കാരണം വശങ്ങളിലേക്ക് വണ്ടി മറിഞ്ഞ് അപകടം ഉണ്ടായ ഭരണങ്ങാനം പഞ്ചായത്ത് ആറാം വാർഡിൽ പെട്ട വേഴാങ്ങാനം അമ്പലം - പള്ളി റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് അതിവേഗം നന്നാക്കി. ഏതാനും മാസങ്ങൾക്കു മുമ്പാണ് ഈ റോഡ് റീടാർ ചെയ്...

Thiruvananthapuram / May 26, 2025
അഫാൻ്റെ ആത്മഹത്യ ശ്രമം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട്.

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്‍ പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ സൂപ്രണ്ട് ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥരുടെ സംയോജിത ഇടപെട...

National / May 26, 2025
അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റിനെ വെടിവച്ചു കൊന്നു.

ജാർഖണ്ഡിലെ ലതേഹാർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന ഒരു നക്സൽ വെടിയേറ്റ് മരിച്ചു.

ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് നക്സ...

Kerala / May 25, 2025
ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യത; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാ...

Wayanad / May 25, 2025
മാനന്തവാടിയിൽ കാണാതായ ഒൻപത് വയസുകാരിയെ കണ്ടെത്തി; പ്രതി പിടിയിൽ.

വയനാട് മാനന്തവാടിയിൽ കാണാതായ ഒൻപത് വയസുകാരിയെ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയ പ്രതിയുടെയും പിടികൂടി. ഇരുവരെയും കണ്ടെത്തിയത് സമീപത്തെ വനപ്രദേശത്ത് നിന്നാണ്. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത് ജീവിത പങ്കാളിയായ ദിലീഷാണ്. ഇന്ന...

Kerala / May 25, 2025
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട്.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മധ്യ - വടക്കൻ ജില്ലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴ ലഭിയ്ക്കുക. ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ...

Trending NEWS

Popular NEWS

വാർത്ത.LIVE

മലയാളികൾക്ക് തങ്ങളറിയേണ്ട വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ വാർത്ത.ലൈവ് ഉടൻ വരുന്നു

© Vartha.LIVE. All Rights Reserved. Designed by BLand